അടിമാലി: എറണാകുളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അടിമാലി സ്വദേശികളായ യുവാക്കളുടെ സംസ്ക്കാര ചടങ്ങുകള്‍ നാളെ നടക്കും. അടിമാലി സ്വദേശി പുല്ലന് വീട്ടില്‍ ജെറി മാത്യു, അടിമാലി ആനവിരട്ടി സ്വദേശി കീരിക്കാട്ടില് എല്‍ദോസ് മാത്യു എന്നിവരാണ് ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
ബൈക്കപകടത്തിലായിരുന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജെറിന്റെ സംസ്ക്കാരം അടിമാലി സെന്റ് ജൂഡ് കത്തോലിക്കാ പള്ളി സെമിത്തേരിയിലും എല്‍ദോസിന്റെ സംസ്ക്കാര ചടങ്ങുകള്‍ കൂമ്പന്‍പാറ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിസെമിത്തേരിയിലുമാണ് നടക്കുക.