വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എം സമരത്തിലേക്ക്

അടിമാലി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെ സി വൈ എം പ്രത്യക്ഷസമരത്തിലേക്ക്. നാളെ മുതല്‍ 48 മണിക്കൂര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ ഉപവാസം സംഘടിപ്പിക്കും. കെ സി വൈ എം ഇടുക്കി രൂപതാ പ്രസിഡന്റ് ജെറിന് ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്സ് തോമസ് എന്നിവര്‍ ഉപവസിക്കും.
9,10,11 തീയതികളിലായിട്ടാണ് സമരം നടക്കുന്നത്. സമരത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വന്യജീവിയാക്രമണത്തില്‍ പൊലിഞ്ഞത് 12 ജീവനുകളാണ്. ഭരണകുടത്തിന്റെ നിഷ്ക്രിയത്വവും വന്യമൃഗശല്യത്തെ തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരാന്തരീക്ഷവും മാറ്റണം. ഇനിയും വന്യജീവിയാക്രമണത്തില്‍ ജീവന് നഷ്ടപ്പെടാന്‍ ഇടയാവരുതെന്നും കെ സി വെ എം ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ സി വൈ എം ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍, മീഡിയ കമ്മീഷന് ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, കെ സി വൈ എം ഇടുക്കി രൂപത ജനറല്‍ സെക്രട്ടറി സാം സണ്ണി, ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്റ്, വൈസ് പ്രസിഡന്റ്റുമാരായ ആല്‍ബി, അമല എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം വഹിക്കുമെന്നും ഫാ. ജോസഫ് നടുപ്പടവില്‍, ജെറിന് ജെ പാട്ടാംകുളം, അലക്സ് തോമസ്, സാം സണ്ണി, ആല്‍ബി, ബെന്നി സച്ചിന്, സിബി, അമല്‍ ജോണ്സണ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.