
അടിമാലി: കെ പി എം എസ് ദേവികുളം യൂണിയന്‍ സമ്മേളനം അടിമാലിയില്‍ നടന്നു. കെ പി എം എസിന്റെ അമ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ദേവികുളം യൂണിയന്റെ സമ്മേളനം സംഘടിപ്പിച്ചത്. അടിമാലിയിലെ കെ പി എം എസ് യൂണിയന്‍ ഓഫീസിലായിരുന്നു സമ്മേളനം നടന്നത്. കെ പി എം എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സാബു കൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

റ്റി കെ സുകുമാരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ പി എം എസ് സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍, ബിജു ബ്ലാങ്കര, ശ്യാമള മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.