KeralaLatest NewsLocal news
നീതി ലഭ്യമായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല

മൂന്നാര്‍: തനിക്ക് നീതി ലഭ്യമായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. സി പി എം നേതാക്കളെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ടു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് നീതി ലഭ്യമായിട്ടില്ല.

സംസ്ഥാന സെക്രട്ടറി സംസാരിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബി ജെ പിയില്‍ പോകുമെന്നല്ല. അനുഭവിച്ചത് താനാണ്. തിരിച്ച് വന്നാല്‍ വീണ്ടും സംരക്ഷണം കിട്ടുമെന്ന് എന്താണ് ഉറപ്പ്. രാജക്കെതിരേ പ്രവര്‍ത്തിച്ചുവെന്നത് കെട്ടിച്ചമച്ചത്. കെട്ടിച്ചമച്ചവര്‍ക്ക് ഒപ്പം നിന്ന് പോകാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തഴയും. വിശ്വസിച്ച് പോകാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.