KeralaLatest NewsLocal news
മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കോതമംഗലം: രോഗിയുമായി ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മാമലക്കണ്ടം സ്വദേശി വിജില്‍ നാരായണനാണ് ദാരുണാന്ത്യം സംഭവിച്ചത്. എളംബ്ലാശ്ശേരി കുടിയിലുള്ള ഒരാളുടെ കൈമുറിഞ്ഞതിനെ തുടര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.
അപകട ശേഷം വിജിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.