
അടിമാലി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കോയാന്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി വി എം റസാക്ക്, മണ്ഡലം സെക്രട്ടറി കെ എ യൂനസ്, ട്രഷറര്‍ അനസ് ഇബ്രാഹിം, എ എം അനീഫ, ഷെഫീഖ് പനക്കന്‍, അനൂപ് പാലക്കാടന്‍, ആദില്‍ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.