
രാജകുമാരി: ചിന്നക്കനാൽ മേഖലയിൽ വീണ്ടും ചക്കകൊമ്പന്റെ അക്രമണം. 301 കോളനിയിൽ വീട് തകർത്തു. മാസങ്ങൾക് മുൻപ് ആനയിറങ്കലിൽ വള്ളം മറിഞ്ഞു മരിച്ച ഗോപി നാഗൻറെ വീടാണ് തകർന്നത്. വീട്ടുകാർ സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കഴിഞ്ഞ രാത്രിയിലാണ് 301 കോളനിയിൽ ചക്കകൊമ്പൻ ഇറങ്ങിയത്. അക്രമണത്തിന് ശേഷം മണിക്കൂറുകളോളം ചക്ക കൊമ്പൻ മേഖലയിൽ നിലയുറപ്പിച്ചു.

ആക്രമണം നടന്നപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇവർ അടിമാലിയിൽ പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി ഏതാനും നാളുകളായി, ചക്കകൊമ്പൻ ചിന്നക്കനാലിലെ ജനവാസ മേഖലയിൽ പതിവായി ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം പന്നിയാറിൽ റേഷൻ കട തകർത്തിരുന്നു. കഴിഞ്ഞ രാത്രിയിൽ ദേവികുളത്ത് റേഷൻ കടയ്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഭക്ഷ്യവസ്തുക്കൾ പുറത്തേയ്ക് വലിച്ചിട്ട അവസ്ഥയിലാണ്