KeralaLatest NewsLocal news
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തലകുത്തി നിന്ന് ജീവനക്കാരന്റെ പ്രതിഷേധം

മൂന്നാര്‍: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തലകുത്തി നിന്ന് ജീവനക്കാരന്റെ വേറിട്ട പ്രതിഷേധം. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ജീവനക്കാരനായ കെ എസ് ജയകുമാറാണ് തലകുത്തി നിന്ന് പ്രതിഷേധിച്ചത്.

ബസ് ഡ്രൈവറാണ് കെ എസ് ജയകുമാര്‍. ഈ മാസം ഇതുവരെയും ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധമെന്ന് ജയകുമാര്‍ പറഞ്ഞു. വിഷയത്തില്‍ കെ എസ് റ്റി എംപ്ലോയിസ് സംഘ് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ജയകുമാര്‍ വേറിട്ട പ്രതിഷേധ രീതി പുറത്തെടുത്തത്. കെ എസ് റ്റി എംപ്ലോയിസ് സംഘിന്റെ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് ജയകുമാര്‍.