KeralaLatest NewsLocal news
വന്യജീവി വിഷയം; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി മധ്യമേഖല പ്രസിഡന്റ്

അടിമാലി: വന്യജീവി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി. മനുഷ്യ ജീവന്‍ വച്ച് പന്താടുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നതെന്ന് എന്‍ ഹരി കുറ്റപ്പെടുത്തി. വനംവകുപ്പെന്നൊരു വകുപ്പ് ഉണ്ടോയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് സംശയമാണ്.മനുഷ്യ ജീവനോട് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ വനംവകുപ്പ് മന്ത്രി രാജി വക്കണം. വന്യജീവി ശല്യം നിയന്ത്രിക്കുന്ന കാര്യത്തില്‍ മന്ത്രി പറഞ്ഞ ഒരു കാര്യവും നടപ്പായിട്ടില്ലെന്നും എന്‍ ഹരി കുറ്റപ്പെടുത്തി.