
അടിമാലി: ബി ജെ പി ദേവികുളം നിയോജക മണ്ഡലം നേതൃത്വ സമ്മേളനം അടിമാലിയില്‍ നടന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായിട്ടായിരുന്നു അടിമാലിയില്‍ ബി ജെ പി ദേവികുളം നിയോജക മണ്ഡലം നേതൃത്വ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ധന്യ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം നടന്നത്. ബി ജെ പി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എസ് അജി, ജില്ലാ ജനറല്‍ സെക്രട്ടറി വി എന്‍ സുരേഷ്, ജില്ലാ സെല്‍ കോഡിനേറ്റര്‍ സോജന്‍ ജോസഫ്, ബി മനോജ് കുമാര്‍, വി ആര്‍ അളകരാജ്, പി പി മുരുകന്‍,അനീഷ് എന്‍ റ്റി, എസ് കന്തകുമാര്‍, അഡ്വ. സുമേഷ് കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.