
മാങ്കുളം: ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ 26 അംഗന്‍വാടികളിലേക്കായി കേന്ദ്രസര്‍ക്കാരിന്റെ ഐ സി ഡി എസ് ഫണ്ട് വിനിയോഗിച്ചു വാങ്ങിയ വിവിധ സാമഗ്രികളുടെ വിതരണോദ്ഘാടനം നടന്നു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ സാമഗ്രികളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടും അംഗന്‍വാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായിട്ടുമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വിവിധ സാമഗ്രികള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളത്. ബേബി ചെയര്‍, ബേബി ബെഡ്, മിക്‌സര്‍ ഗ്രൈന്റര്‍, ഗ്യാസ് കുറ്റി തുടങ്ങിയ സാമഗ്രികളാണ് ലഭ്യമാക്കിയിട്ടുള്ളത്. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ സാമഗ്രികളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
നാല് ലക്ഷത്തിലധികം രൂപയുടെ സാമഗ്രികളാണ് അംഗന്‍വാടികളിലേക്ക് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മാങ്കുളം ഡിവിഷന്‍ അംഗം പ്രവീണ്‍ ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷൈനി മാത്യു മുഖ്യപ്രഭാഷണം നടത്തി.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അലോഷ്യ ജോസഫ്, ജാനകിയമ്മ റ്റി, ജോളി എം ജെ തുടങ്ങിയവര്‍ സംസാരിച്ചു. അംഗന്‍വാടി ജീവനക്കാര്‍ ചടങ്ങില്‍ സംബന്ധിച്ചു.