
അടിമാലി; മാങ്കുളം ആനക്കുളം റോഡിൽ വാഹനാപകടം. വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 14 പേർ യാത്രക്കാരായി ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രാഷ് ബാരിയർ തകർത്ത് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അപ്ഡേറ്റിംങ്ങ്…..