
അടിമാലി: അടിമാലി കൂമ്പന്‍പാറക്ക് സമീപം കാട്ടു തീ പടര്‍ന്നതിനെ തുടര്‍ന്ന് കര്‍ഷകന് വലിയ കൃഷിനാശം. കഴിഞ്ഞ ദിവസം അടിമാലി കൂമ്പന്‍പാറ ഇരുപത്തഞ്ചേക്കര്‍ ഭാഗത്ത് കാട്ടു തീ പടര്‍ന്നതിനെ തുടര്‍ന്നാണ് കര്‍ഷകനായ വര്‍ഗ്ഗീസിന് വലിയ നഷ്ടം സംഭവിച്ചത്. പടര്‍ന്നിറങ്ങിയ കാട്ടു തീ കൃഷിയിടമാകെ ചാമ്പലാക്കിയതോടെ രണ്ടരയേക്കറോളം സ്ഥലത്തെ വര്‍ഗ്ഗീസിന്റെ കൃഷി നശിച്ചു.
ഒരു മനുഷ്യായുസ്സിലെ അധ്വാന ഫലം മുഴുവന്‍ കാട്ടു തീ കവര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ഈ കര്‍ഷകന്‍. ഇനി കൃഷി ഭൂമി പഴയ രീതിയിലാക്കാന്‍ ആവതില്ലെന്നും അര്‍ഹമായ സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നുമാണ് വര്‍ഗ്ഗീസിന്റെ ആവശ്യം.
300 ചുവട് കൊക്കോ, 400 ചുവട് കുരുമുളക് ചെടി, 200 ചുവട് കാപ്പി, 200 ചുവട് മലയിഞ്ചി, 20 ചുവട് ജാതി എന്നിവയെല്ലാം കാട്ടു തീയില്‍ ചാമ്പലായി. അപ്രതീക്ഷിതമായി കൃഷിയിടത്തിലേക്ക് പടര്‍ന്നെത്തിയ കാട്ടു തീ അണക്കുന്നതിനായി ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും തീയണക്കുവാനുള്ള ഇടപെടല്‍ നടത്താനായില്ല. പ്രദേശത്തിന്റെ ഭൂപ്രകൃതിയായിരുന്നു തടസ്സമായത്. വര്‍ഗ്ഗീസിന്റെ കൃഷിയിടത്തിന് സമീപമുള്ള പ്രദേശത്ത് പടര്‍ന്ന കാട്ടു തീയാണ് പുരയിടത്തിലേക്കും വ്യാപിച്ചത്. കൃഷിയാകെ നശിച്ചതോടെ ജീവിതമെങ്ങനെ മുമ്പോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് ഈ കര്‍ഷകന്‍.