
അടിമാലി: വാറ്റ് ചാരായവുമായി ഒരാള്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായി. അടിമാലി മച്ചിപ്ലാവ് സ്വദേശിയെയാണ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലിറ്റര്‍ ചാരായം നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തു. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് എന്‍ കെയും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെടുത്തത്.
പ്രിവന്റീവ് ഓഫീസര്‍ മാനുവല്‍ എന്‍ ജെ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ് സി എം, പ്രശാന്ത് വി, യദുവംശരാജ്, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.