KeralaLatest NewsLocal news

മൂന്നാറില്‍ കരിമ്പുലിയുടെ സാന്നിധ്യം

മൂന്നാര്‍: മൂന്നാറില്‍ കരിമ്പുലിയുടെ സാന്നിധ്യം. ടുറിസ്റ്റ് ഗൈഡ് ആണ് മൂന്നാര്‍ സേവന്‍മലയില്‍ കരിമ്പുലിയെ കണ്ടത്. ജര്‍മ്മന്‍ സ്വദേശികളായ രണ്ട് സഞ്ചാരികളുമായി ട്രെക്കിങ്ങിന് പോയതിനിടെയാണ് കരിമ്പുലി ഇവരുടെ മുന്‍പില്‍ എത്തിയത്, രാവിലെ ആറു മണിയോടെ ഇവര്‍ സെവന്‍ മലയില്‍ ട്രെക്കിങ്ങിനായി എത്തി. ഈ സമയം ഇവിടുത്തെ പുല്‍മേട്ടില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു പുലി.

ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ സ്ഥാപിച്ചിട്ടുള്ള കാമറയില്‍ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവന്‍ മലയില്‍ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. മൂന്നാര്‍ മേഖലയില്‍ മുന്‍പ് നാട്ടുകാര്‍ കരിമ്പുലിയെ കണ്ടിട്ടില്ല. തോട്ടം മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് കരിമ്പുലിയെ കണ്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!