
അടിമാലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അടിമാലിയില്‍ പോലീസിന്റെയും സി ഐ എസ് എഫിന്റെയും നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച റൂട്ട് മാര്‍ച്ച് ടൗണ്‍ ചുറ്റി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് സമാപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും ആളുകള്‍ക്ക് പൊതുസുരക്ഷയുടെ കാര്യത്തില്‍ ആത്മവിശ്വാസം നല്‍കുന്നതിനുമായിട്ടാണ് സേനാവിഭാഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തുന്നത്. അടിമാലി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച് നടന്നത്.