
അടിമാലി: അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ പ്രചരണാര്‍ത്ഥം യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ അടിമാലിയില്‍ നടന്നു. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. അഡ്വ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം ബി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, ഡി സി സി പ്രസിഡന്റ് സി പി മാത്യം, യു ഡി എഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടികുഴി, കണ്‍വീനര്‍ എം ജെ ജേക്കബ്, ഇ എം അഗസ്തി, ഇബ്രഹിം കുട്ടി കല്ലാര്‍, ജോയി തോമസ്, റോയ് കെ പൗലോസ്, എ കെ മണി, എ പി ഉസ്മാന്‍, ഒ ആര്‍ ശശി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍, കെ എസ് സിയാദ്, കെ എ കുര്യന്‍, പി സി ജയന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷന് ശേഷം അടിമാലി ടൗണില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും നടന്നു.