KeralaLatest NewsLocal news

എല്‍ഡിവൈഎഫിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

അടിമാലി: പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടിമാലിയില്‍ എല്‍ഡിവൈഎഫിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. എല്‍ ഡി വൈ എഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്വ. എ രാജ എം എല്‍ എ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ എ ഐ വൈ എഫ് ജില്ല കമ്മറ്റി അംഗം കെ ആര്‍ റെനീഷ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, എല്‍ ഡി വൈ എഫ് ദേവികുളം മണ്ഡലം സെക്രട്ടറി തേജസ് കെ ജോസ്, യൂത്ത്ഫ്രണ്ട് എം ജില്ലാ സെക്രട്ടറി സി വിപിന്‍, യൂത്ത് ഫ്രണ്ട് ബി ജില്ലാ ജനറല്‍ സെക്രട്ടറി കെ എ സിബി, എ ഐ വൈ എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി റ്റി സന്തോഷ്, കെ വി സമ്പത്ത്, ആര്‍ രഞ്ജിത, എസ് മണികണ്ഠന്‍, എം ഹരിസുധന്‍, ജെയ്‌സണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!