
അടിമാലി: മുസ്ലിം ലീഗ് പതിനാലാം വാര്‍ഡ് മന്നം കാല ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പതിനാലാം വാര്‍ഡ് ശാഖ കമ്മിറ്റി പ്രസിഡന്റ് കബീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് അന്ത്രു അടിമാലി യോഗം ഉദ്ഘാടനം ചെയ്തു. മന്നാംകാല ജുമാ മസ്ജിദ് ചീഫ് ഇമാം എം എം അഷ്‌റഫ് ഫൈസി ഇഫ്താര്‍ സന്ദേശം നല്‍കി. എസ്എന്‍ഡിപി യോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ റെജി നളന്ദ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ കോയ അമ്പാട്ട്, സനിത സജി , സിദ്ദിഖ് വഹാബി,റോജി പോള്‍, ജെബിഎം അന്‍സാര്‍,അഷ്‌റഫ് മങ്ങാട്ട്, ബെന്നി, അഡ്വക്കേറ്റ് റഫീഖ്, ജോവിസ് വെളിയത്, കരീം, എസ് എ ഷാജര്‍, സജീവന്‍, നാസര്‍ അമ്പാട്ടു കുടി,ജസ്റ്റിന്‍ കുളങ്ങര, രാജന്‍, അമല്‍ ബാബു, സിദ്ദീഖ് 200 ഏക്കര്‍, മൊയ്തു മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ പുത്തന്‍പുരയ്ക്കല്‍ സ്വാഗതവും, ട്രഷറര്‍ കെ പി അബ്ബാസ് നന്ദിയും രേഖപ്പെടുത്തി.