KeralaLatest NewsLocal news
കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ബസുകള്‍ കഴുകി ശുചീകരിച്ച് യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍

അടിമാലി: മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ബസുകള്‍ കഴുകി ശുചീകരിച്ച് യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍.മാങ്ങാത്തൊട്ടി മാര്‍ ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള മാര്‍ ഗ്രിഗോറിയസ് മെമ്മോറിയല്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് വേറിട്ട പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ബസുകള്‍ കഴുകി ശുചീകരിച്ചു.
ഇടവക വികാരി ഫാ.ബാബു ചാത്തനാട്ടിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. യൂത്ത് അസോസിയേഷന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ആനവണ്ടി ശുചീകരണം. മുപ്പതോളം പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാത്യകാ പ്രവര്‍ത്തനം കാഴ്ച്ച വച്ചതോടെ യാത്രക്കാരും ഹാപ്പിയായി.