
രാജാക്കാട്: രാജാകാടിന് സമീപം വാഹനാപകടം.മിനി ബസ് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റു. തമിഴ്നാട് ശിവഗംഗയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ 17 പേര് ഉണ്ടായിരുന്നു. കുമളിയിൽ നിന്നും മൂന്നാറിലേക്ക് പോകുന്നതിനിടയിൽ രാജാക്കാട് വട്ടക്കണ്ണിപാറയിലാണ് അപകടം ഉണ്ടായത്.
