
അടിമാലി: മാങ്കുളം ആനക്കുളം റോഡിൽ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തന്നെ മറിഞ്ഞു. രാത്രി എട്ടോടെയായിരുന്നു അപകടം ഉണ്ടായത്. മുക്കുവനാടൻ സിറ്റിക്ക് സമീപംകല്ലുപുരക്കൽ വളവിലാണ് ഥാർ ജീപ്പ് അപകടത്തിൽപ്പെട്ടത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഈ ഭാഗം കൊടുംവളവാണ്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.