
അടിമാലി: ചെങ്കുളം അണക്കെട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെങ്കുളം സ്വദേശിയായ നാലാനിക്കല്‍ ജിമ്മി കുര്യാക്കോസാണ് മരണപ്പെട്ടത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം നടന്നത്. അണക്കെട്ടില്‍ മീന്‍ പിടിക്കുന്നതിന് വേണ്ടി വലയിടാന്‍ പോയപ്പോഴാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വലകെട്ടുന്നതിനിടയില് കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ജിമ്മി പഞ്ചഗുസ്തി മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ ജിമ്മി നേടിയിട്ടുണ്ട്. വോളിബോള്‍ താരവും വടംവലി താരവുമായിരുന്നു.