
അടിമാലി: അടിമാലി ആയിരമേക്കറില്‍ തീ പിടുത്തം. വീടിനോട് ചേര്‍ന്ന് റബ്ബര്‍ ഷീറ്റുണങ്ങുന്നതിനായി നിര്‍മ്മിച്ചിരുന്ന ഷെഡിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. പ്രദേശവാസിയായ അനിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡിനാണ് തീ പിടിച്ചത്. റബ്ബര്‍ ഷീറ്റുണങ്ങുന്നതിനായിട്ടായിരുന്നു ഷെഡ് നിര്‍മ്മിച്ചിരുന്നത്. തീ പിടുത്തത്തെ തുടര്‍ന്ന് വലിയ രീതിയില്‍ തീയും പുകയും ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് അടിമാലി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
തുടര്‍ന്ന് തീയണച്ചു.ഷെഡിന് സമീപം വളര്‍ത്തുമൃഗങ്ങളെ കെട്ടിയിരുന്ന തൊഴുത്തും ഉണ്ടായിരുന്നു. തീ പിടുത്തമുണ്ടായ ഉടന്‍ വളര്‍ത്തുമൃഗങ്ങളെ തൊഴുത്തില്‍ നിന്നും മാറ്റി.തീ പിടുത്തതിന് ഇടയായ കാരണം വ്യക്തമല്ല. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.