
അടിമാലി: വേനല്‍ കനത്തതോടെ ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍. വേനല്‍ കനത്ത് ജല ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധി ഉയര്‍ത്തുന്നത്. പ്രതീക്ഷിച്ച പോലെ വേനല്‍മഴ ലഭിക്കാതെ വന്നതും സ്ഥിതി രൂക്ഷമാക്കുന്നു. കൃത്യമായ ജലസേചന സംവിധാനമില്ലാത്ത കൃഷിയിടങ്ങളില്‍ ജാതിമരങ്ങള്‍ക്ക് ഉണക്ക് ബാധിക്കുന്ന സ്ഥിതിയുണ്ട്. മൂപ്പെത്താതെ കായ്കള്‍ പൊഴിഞ്ഞ് പോകുന്നതും പൂക്കള്‍ കരിഞ്ഞ് പോകുന്നതും കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്.
കടുത്ത വേനലില്‍ ഏറെ വര്‍ഷം പ്രായമുള്ള ജാതിമരങ്ങള്‍ക്ക് വരെ ഉണക്ക് ബാധിച്ചിട്ടുള്ള സ്ഥിതിയുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജാതിക്കായുടെ ഉത്പാദനം ഇടിയുമെന്ന് കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഭേതപ്പെട്ട വില ജാതിക്കായ്ക്കും ജാതിപത്രിക്കും ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജാതി കര്‍ഷകര്‍.