
അടിമാലി: അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അടിമാലിയില്‍ കുട്ടികള്‍ക്കായി എഡ്യു ഫോക്കസ് കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു. പത്താം ക്ലാസ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍പഠന സാധ്യതകള്‍ ഉള്‍പ്പെടുത്തിയായിരുന്നു എഡ്യു ഫോക്കസ് കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളിലായിരുന്നു പരിപാടി നടന്നത്. കരിയര്‍ ഗൈഡന്‍സ് വിദഗ്തന് ആര് രതീഷ് കുമാര്‍ കുട്ടികള്‍ക്കായി ക്ലാസ് നയിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പത്താംക്ലാസ് പഠനത്തിന് ശേഷം പഠിക്കാവുന്ന കോഴ്സുകള്‍ എന്തെല്ലാം, എങ്ങനെ അപേക്ഷിക്കണം, എങ്ങനെ അഡ്മിഷന് എടുക്കാം,എന്തിന് താല്ക്കാലീക അഡ്മിഷന് എടുക്കണം, എപ്പോള്‍ പെര്‍മനന്റ് അഡ്മിഷന് എടുക്കണം, ഹയര്‍ ഒപ്ഷന്‍ കിട്ടിയില്ലെങ്കില്‍ എങ്ങനെ ഒപ്ഷന്‍ പുനക്രമീകരിക്കാം തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു.അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പള്‍ എം എസ് അജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.