
അടിമാലി: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതി ഈ മാസം 31 എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പരക്കെ വേനല്‍മഴ ലഭിക്കുന്നുണ്ട്്.വേനല്‍ മഴക്ക് പിന്നാലെ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതി എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

19ന് അന്തമാനിലെത്തും. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം കേരളത്തിലെത്തുക.കഴിഞ്ഞ വര്‍ഷം ജൂണ്‍ 8നായിരുന്നു കാലവര്‍ഷം കേരളത്തില്‍ എത്തിയത്.പ്രവചന തിയതിയില്‍ നിന്നും നാല് ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാം.ഈ മാസം 19 വരെ സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുണ്ട്.കേരളതീരത്തിനടുത്ത് ചക്രവാത ചുഴിക്ക് സാധ്യത ഉള്ളതിനാല്‍ 19ന് അതിശക്തമായ മഴയും പ്രവചിക്കുന്നു.19 കഴിഞ്ഞാലും മഴ തുടരാനാണ് സാധ്യത.

ഈ വേനല്‍മഴ കാലവര്‍ഷവുമായി ഇഴുകി ചേരും.ഇപ്പോള്‍ ലഭിക്കുന്ന വേനല്‍മഴ കാര്‍ഷിക മേഖലക്ക് വലിയ ആശ്വാസം നല്‍കിയിട്ടുണ്ട്. മഴയെ വൈദ്യുതി വകുപ്പും പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.വേനല്‍മഴ ലഭിച്ചതോടെ ജില്ലയില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളിലെ ജോലികള്‍ സജീവമാക്കി.