KeralaLatest NewsLocal news

ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി

കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ഉറപ്പെന്ന് എം എം മണി എംഎൽഎ. ഇടുക്കിയിലെ 5 മണ്ഡലങ്ങളും യുഡിഎഫ് ജയിക്കാനുള്ള സാധ്യത ഇല്ല. കാരണം തൊടുപ്പുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും എൽഡിഎഫ് ഉറപ്പായും വിജയിക്കും. ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്ത് മണ്ഡലത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.

അതിന്ശേഷമാണ് 10 വർഷം കൊണ്ട് ആ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾ താൻ നടത്തിയിരിക്കുന്നത് എം എം മണി പറഞ്ഞു. കേരളത്തിൽ അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വെറും തെറ്റാണ്. എക്സിറ്റ് പോൾ പറയുന്നതുപോലെ ഒരു കാര്യങ്ങളും നടക്കാറില്ല. കേരളത്തിൽ നമ്മുടെ സർക്കാർ അല്ലാതെ ബദൽ ഒന്നും കൊണ്ടുവരാൻ സാധിക്കില്ല. നരേന്ദ്ര മോദിയെ ചെറുക്കാൻ കഴിയുന്നത് സിപിഐഎമ്മിന് മാത്രമാണ്. ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും എം എം മണി എംഎൽഎ പ്രതികരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!