ഭിന്നശേഷിക്കാരുടെ സീറ്റ് റിസര്‍വേഷന്‍; ക്യാമ്പയിന്‍ നടത്തി മോട്ടോര്‍ വാഹന വകുപ്പ്

അടിമാലി: സ്വകാര്യ ബസുകളിലെ യാത്രക്കാരായ ഭിന്നശേഷിക്കാരുടെ സീറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച് ബസ് ജീവനക്കാരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിന്‍ നടത്തി മോട്ടോര്‍ വാഹന വകുപ്പ്. കേരള മോട്ടോര്‍ വാഹനച്ചട്ടം അനുസരിച്ച് ഡ്രൈവറുടെയും കണ്ടക്ടറുടെയും സീറ്റ് ഒഴിച്ചുള്ള മൊത്തം സീറ്റ് എണ്ണത്തിന്റെ 5% റിസര്‍വ്വ് ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള സീറ്റ് റിസര്‍വ്വേഷന്‍ ഉറപ്പാക്കാന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളണമെന്ന ഭിന്നശേഷിക്കാരായ യാത്രക്കാരില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇടുക്കി ആര്‍ ടി ഒ പി എം ഷബീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ക്യാമ്പയിനുമായി രംഗത്ത് വന്നത്.
സ്വകാര്യ ബസുകളിലെ യാത്രക്കാരായ ഭിന്നശേഷിക്കാരുടെ സീറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച് ബസ് ജീവനക്കാരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു പരിപാടി നടന്നത്. ജീവനക്കാരുടേയും അസോസിയേഷന്‍ ഭാരവാഹികളുടേയും സഹകരണത്തോടെ ബസുകളില്‍ റിസര്‍വേഷന്‍ സ്റ്റിക്കര്‍ പതിപ്പിച്ചു. കൂടാതെ റിസര്‍വേഷന്‍ സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉറപ്പാക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേവികുളം സബ് ആര്‍ ടി ഓഫിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാംപയിനില്‍ എം വി ഐമാരായ ചന്ദ്രലാല്‍ കെ കെ, ദീപു എന്‍ കെ, എ എം വി ഐമാരായ ഫവാസ് സലീം, എബിന്‍ ഐസക് എന്നിവര്‍ പങ്കെടുത്തു.