Latest NewsLocal news
കഞ്ഞിക്കുഴി വെണ്മണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : കോളേജ് പ്രൊഫസര്‍ മരിച്ചു.

ഇടുക്കി : കഞ്ഞിക്കുഴി വെണ്‍മണിയിലുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ കോളേജ് പ്രൊഫസര്‍ മരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ഡോ. ബിജോയ് തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഡോ. ബിജോയ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.



