
അടിമാലി: മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്കും വേനല്‍ സമ്മാനിച്ചത് ദുരിത കാലം.ഏക്കറ് കണക്കിന് ഭൂമിയിലെ കരിമ്പ് കൃഷി ഉണങ്ങി നശിച്ചു. ഇതോടെ വായ്പ എടുത്ത് കൃഷി ഇറക്കിയ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയാലയത്. കടുത്ത വേനലില്‍ ജല സേചന മാര്‍ഗങ്ങള്‍് ഇല്ലാതായതോടെ മറയൂര്‍, പയസ് നഗര്‍, വെട്ടുകാട്, കാരയൂര്‍ മേഖലകളില്‍ ഏക്കറ് കണക്കിന് കൃഷിയാണ് നശിച്ചത്.
വേനലിനെ തുടര്‍ന്ന് മണ്ണിലെ താപനില ക്രമാധീതമായി വര്‍ദ്ധിച്ചതും കരിമ്പ് കരിഞ്ഞുണങ്ങാന്‍ ഇടയാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു.കാലാവസ്ഥാ വ്യതിയാനവും സാമ്പത്തീക പ്രതിസന്ധിയും മൂലം, മറയൂരിലെ നിരവധി കര്‍ഷകര്‍ കരിമ്പ് കൃഷി ഉപേക്ഷിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചും കൃഷിയിറക്കിയവരെയാണ് വേനല്‍ ചതിച്ചത്. മറയൂരിന്റെ തനത് ഉത്പന്നമായ ശര്‍ക്കരയുടെ നിലനില്‍പ്പിനായി പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.