KeralaLatest NewsLocal news

മൂന്നാറില്‍ വീണ്ടും വളര്‍ത്ത് മൃഗത്തിന് നേരെ വന്യജീവിയാക്രമണം

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവിയാക്രമണം തുടരുകയാണ്.മൂന്നാര്‍ കടലാര്‍ വെസ്റ്റ് സ്വദേശി പഴനി സ്വാമിയുടെ പശുവിനെ കടുവ ആക്രമിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. ഇന്നലെ വൈകുന്നേരം മേയാന്‍ വിട്ട പശു തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലയത്തിനു സമീപം തന്നെ  പശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 ലേറെ കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍  കടലാര്‍ വെസ്റ്റില്‍ മാത്രം തൊഴിലാളികള്‍ക്ക് നഷ്ടമായത്.

തോട്ടം മേഖലയിലാകെ ഇതിനോടകം നൂറു കണക്കിന് കന്നുകാലികള്‍ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വന്യജീവിയാക്രമണം ഭയന്ന് തൊഴിലാളികള്‍ പലരും കാലി വളര്‍ത്തലില്‍ നിന്നും പിന്നോക്കം പോയിട്ടുണ്ട്. തോട്ടം തൊഴിലിനൊപ്പം അധികവരുമാനമാര്‍ഗ്ഗമെന്ന നിലയിലാണ് തൊഴിലാളികള്‍ പലരും കന്നുകാലികളെ വളര്‍ത്തുന്നത്. എന്നാല്‍ വന്യജീവി ശല്യം വര്‍ധിച്ച് വരുന്നത് തൊഴിലാളികള്‍ക്ക് വലിയ പ്രതിസന്ധിയാകുന്നുണ്ട്. ഒപ്പം വനംവകുപ്പിനെതിരെ തോട്ടം മേഖലയില്‍ പ്രതിഷേധവും കനക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!