KeralaLatest NewsLocal news
ഓടാത്ത വാഹനവുമായി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന കെ ഡി എച്ച് വില്ലേജോഫീസ്

മൂന്നാര്‍: സംസ്ഥാനത്തെ വില്ലേജോഫീസുകള്‍ സ്മാര്ട്ടാകുമ്പോഴും സ്വന്തമായി വാഹനമില്ലാത്ത വില്ലേജോഫീസാണ് ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന കെ ഡി എച്ച് വില്ലേജോഫീസ്. ഇവിടുണ്ടായിരുന്ന വാഹനങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി കട്ടപ്പുറത്താണ്. കുറച്ചുകാലമെന്നല്ല കുറച്ചധികം കാലമായി ഇതു തന്നെയാണ് അവസ്ഥ. വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ അവശ്യഘട്ടങ്ങളിലെ യാത്രക്ക് ജീവനക്കാര്‍ മറ്റിതര മാര്‍ഗ്ഗം തേടണം.
വര്‍ഷക്കാലത്ത് മഴക്കെടുതികള്‍ക്ക് സാധ്യതയുള്ളൊരു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വില്ലേജോഫീസിന്റെ വാഹനമാണ് ഓടാതിങ്ങനെ കാലങ്ങളായി വിശ്രമിച്ച് പോരുന്നത്. ജീവനകാര്ക്കിത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്ത്തുണ്ട്. മറ്റൊരു മഴക്കാലം കൂടി പടിവാതില്‍ നില്‍ക്കെ വില്ലേജോഫീസിനായി ഔദ്യോഗിക വാഹനം സജ്ജമാക്കണമെന്നാണ് ആവശ്യം.