
മൂന്നാർ : നല്ലതണ്ണി എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനിൽ താമസക്കാരിയാണ് അജിത രാജപാണ്ടി. ആറു മാസം മുൻപാണ് അജിത മൂന്നാറിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലിയ്ക് കയറിയത്. സ്ഥാപന ഉടമയിൽ നിന്നും മൊബൈൽ റിപ്പയറിങ്ങിന്റെ ബാലപാഠങ്ങൾ മനസിലാക്കി.
സഹായി ആയി എത്തിയ ആൾ റിപ്പയറിങ്ങിൽ പുലി ആയതോടെ സ്ഥാപന ഉടമയുടെ ജോലി ഭാരവും കുറഞ്ഞു. വിവാഹ ശേഷം ഒരു ചെറിയ വരുമാന മാർഗം എന്ന നിലയിലാണ് മൊബൈൽ ഷോപ്പിൽ ജോലിയ്ക് എത്തിയത്.



