
അടിമാലി: എ ഐ എസ് എഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ബലോത്സവം 2024 സംഘടിപ്പിച്ചു.അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി സുനില്‍ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ ശ്രീലക്ഷ്മി മധു അധ്യക്ഷത വഹിച്ചു. സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി കെ എം ഷാജി, ജയാ മധു, സി എ ഏലിയാസ്, വിനു സ്‌കറിയ, എന്‍ എ ബേബി, ഇ എം ഇബ്രാഹിം, കെ ബി ജോണ്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബാലവേദി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.