
രാജാക്കാട്: മൂന്നര വയസുകാരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചകരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്.
ബന്ധുക്കള്‍ക്കൊപ്പം പുഴ കാണാന്‍ പോയപ്പോഴായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വീട്ടില്‍ എത്തിയ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പന്നിയാര്‍ പുഴ കാണാന്‍ പോയതായിരുന്നു ശ്രീനന്ദ്. ഇതിനിടെ പാറയില്‍ നിന്നും തെന്നി പുഴയില്‍ പതിച്ചു. ഡാം തുറന്ന് വീട്ടിരുന്നതിനാല്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഏകദേശം 25 മീറ്ററോളം ഒഴുകി പോയ കുഞ്ഞിനെ ഉടന്‍ തന്നെ പുഴയില്‍ നിന്നും എടുത്തെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ശാന്തന്‍പാറ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.