കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന ക്യാമ്പ് 28, 29 തിയതികളില്‍ ആനക്കുളത്ത് നടക്കും

മാങ്കുളം: കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന ക്യാമ്പ് 28, 29 തിയതികളില്‍ ആനക്കുളത്ത് നടക്കും. 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ക്യാമ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. കെ എസ് ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം മുഹമ്മദാലി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജെ.കെ.സി. ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തും. 29ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം മുന്‍ എം. എല്‍.എ അഡ്വ. പി.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് എം. കെ. ബിജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മെറ്റല്ഫൈഡ് ചെയര്മാന് ഫ്രാന്‍സിസ് തോമസ് മുഖ്യ പ്രഭാഷണം നടത്തും.

യോഗത്തില്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും. ജെയിംസ് കുര്യന്, ഡോ. റോബിന് പി. മാത്യു, മിഥുന് സാഗര്‍, ജെയിംസ് സേവ്യര്‍, ജോസഫ് വര്‍ഗീസ്, ജെ. ആര്. സാലു, എം. അനുനാഥ്, വി. എം.ജോസഫ്, ജോഷി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിക്കും. ജോമോന് ജോസ്, സജി ചെറിയാന്, ജെബി തോമസ്, മനു ജോസഫ്,കോശി എബ്രഹാം, ഹസീബ് ഒ.പി, ഐസ്വിന്, അമ്പിളി മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.