ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസമെന്ന് ആക്ഷേപം; കോണ്‍ഗ്രസ് പ്രതിഷേധം

മൂന്നാര്‍: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ മൂന്നാറില്‍ പ്രതിഷേധം ശക്തം. തമിഴ് ജനത കൂടുതലായി താമസിക്കുന്ന ഇടങ്ങളിലൊന്നാണ് മൂന്നാറിലെ തോട്ടം മേഖല. വിവിധ ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമൊക്കെയായി ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. എന്നാല്‍ ഈ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നുയരുന്ന പരാതി.
പ്രശ്നത്തില്‍ മൂന്നാര്‍ മേഖലയില്‍ പ്രതിഷേധം കനക്കുകയാണ്. പ്രശ്നപരിഹാരമാവശ്യപ്പെട്ട് ദേവികുളം താലൂക്കോഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് മാട്ടുപ്പെട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍ എം എല്‍ എ എ കെ മണി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.പ്രതിഷേധ സമരത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് വിജയകുമാര്‍, ഡി കുമാര്‍, ജി മുനിയാണ്ടി, സി നെല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌കൂളുകളും കോളേജുകളുമൊക്കെ തുറക്കുകയും പുതിയ അധ്യായന വര്‍ഷമാരംഭിക്കുകയും ചെയ്യുന്ന സമയമാണിത്. തമിഴ്‌നാട്ടിലും മറ്റുമായാണ് വിദ്യാര്‍ത്ഥികള്‍ പലരും തുടര്‍ പഠനം നടത്തുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസം തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് വിനയാകുന്നുണ്ട്. തുടര്‍ പഠനത്തിന് പോകേണ്ടുന്ന കുട്ടികള്‍ക്കാണിത് ഏറെയും തിരിച്ചടി സമ്മാനിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് സമരവുമായി രംഗത്ത് വന്നിട്ടുള്ളത്.