
മൂന്നാര്‍: മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസിനെതിരെ വിമര്‍ശനം. മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും പോലീസ് വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. മൂന്നാറിന്റെ വിവിധയിടങ്ങളില്‍ വഴിയോര വില്‍പ്പന ശാലകള്‍ നടത്തി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളുണ്ട്. ഈ വില്‍പ്പനശാലകളില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരുടെ അടുപ്പ് പുകക്കുന്നത്. എന്നാല്‍ രാത്രികാലങ്ങളില്‍ വഴിയോര വില്‍പ്പന കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന മോഷണം ഇവര്‍ക്ക് പ്രതിസന്ധിയാവുകയാണ്.
മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും പോലീസ് വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. പോലീസ് ഇനിയും ക്രിയാത്മകമായി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്ത് വരുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു. പലപ്പോഴും കടം വാങ്ങിയും ലോണെടുത്തുമൊക്കെയാണ് ഇവര്‍ വില്‍പ്പന ശാലകളില്‍ സാധനങ്ങള്‍ വാങ്ങി വയ്ക്കുന്നത്.
വില്‍പ്പന ശാലകളില്‍ മോഷണം നടക്കുന്നതോടെ ഇവര്‍ കടക്കെണിയിലാകുന്നു. മൂന്നാര്‍ ഫ്ളവര്‍ ഗാര്ഡന് സമീപമുള്ള രണ്ട് വഴിയോര വില്‍പ്പന ശാലകളിലാണ് ഒടുവില്‍ മോഷണം നടന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പോലീസ് കണ്ടെത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.