
അടിമാലി: നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍. കേരള സ്‌കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന ക്യാമ്പ് ആനക്കുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടൊപ്പം അധ്യാപകരുടെ മികവും വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമാണ്. മൂല്യ നിര്‍ണ്ണയ രീതികളില്‍ കാതലായ മാറ്റമുണ്ടാകണം. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ഉദ്ദേശലക്ഷ്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.കെ ബിജു അധ്യക്ഷത വഹിച്ചു. ജെയിംസ് സേവ്യര്‍, ജോസഫ് വര്‍ഗീസ്, അമ്പിളി മോഹനന്‍, ജെ.ആര്‍ സാലു, കോശി എബ്രഹാം, ജെബി തോമസ്, നൈസി മാത്യു, ഷൈജു അഗസ്റ്റിന്‍, ജോഷി ഫ്രാന്‍സിസ്, പി. മനോജ് കുമാര്‍, സജി ചെറിയാന്‍, സിജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.