KeralaLatest News

പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. (plus two student missing piravom)

കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നാല്‍ അവരുടെ വീട്ടുകാരുടെ നമ്പരിലേക്ക് മെസേജ് അയയ്ക്കുന്നതാണ് അര്‍ജുന്റെ സ്‌കൂളിന്റെ രീതി. ഇത് പ്രകാരം കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ടോടെ തന്നെ പ്രിന്‍സിപ്പല്‍ അര്‍ജുന്റെ അമ്മയുടെ ഫോണിലേക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ അമ്മ ഏറെ വൈകിയാണ് ഈ മെസേജ് ശ്രദ്ധിക്കുന്നത്. പിന്നീട് മാതാവ് സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ രാവിലെ മുതല്‍ കുട്ടിയെ സ്‌കൂളില്‍ ആരും കണ്ടിട്ടില്ലെന്ന് വിവരം ലഭിച്ചു. രാത്രിയായിട്ടും കുട്ടി വീട്ടിലെത്താതെ വന്നതോടെ വീട്ടുകാര്‍ പിറവം പൊലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു.

Read Also: പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ

അര്‍ജുന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സ്‌കൂള്‍ പരിസരത്തും ഇന്നലെയും ഇന്നുമായി അന്വേഷണം നടത്തിയിരുന്നു. കുട്ടി ഒരു ബസില്‍ കയറുന്നതായി കണ്ടതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!