കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ സമ്മേളനം മൂന്നാറില്‍ നടന്നു

മൂന്നാര്‍: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ സമ്മേളനം മൂന്നാറില്‍ നടന്നു. അസോസിയേഷന്റെ നാല്‍പ്പത്തിനാലാമത് ജില്ലാ സമ്മേളനമാണ് നടന്നത്.മൂന്നാര്‍ കെ ഡി എച്ച് ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം നടന്നത്.ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി സമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ. എ രാജ എം എല്‍ എ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് യാത്ര അയപ്പൊരുക്കി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കരസ്ഥമാക്കിയ സംഘടനാംഗങ്ങളുടെ കുട്ടികള്‍ക്ക് അനുമോദനമൊരുക്കി. സംഘടനാ ജില്ലാ പ്രസിഡന്റ് പി എച്ച് ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
സംഘടനാ സംസ്ഥാന പ്രസിഡന്റ് റ്റി സജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വിഷ്ണു പി റ്റി, ബൈജു ബി, റ്റി കെ സജീവന്‍, അശോക് കുമാര്‍, കെ സന്തോഷ് കുമാര്‍, കെ ബി സുനീഷ് കുമാര്‍, എന്‍ കെ ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. സംഘടനയുടെ നാല്‍പ്പത്തിനാലാമത് സംസ്ഥാന സമ്മേളനം ജൂലൈയില്‍ അടിമാലിയില്‍ നടക്കും.