CrimeKeralaLatest NewsLocal news
ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 35 വര്‍ഷത്തിനു ശേഷം വയനാട് ജില്ലയില്‍ നിന്നും പിടിയിൽ.

ഇടുക്കി : 1991 ല്‍ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയായ നെടുങ്കണ്ടം, പച്ചടി, പാലയ്ക്കാപ്പറമ്പിൽ വീട്ടില്‍ സുകു (66) ആണ് പിടിയിലായത്. പ്രതിയെ വയനാട് ജില്ലയിലെ കൽപ്പറ്റ എന്ന സ്ഥലത്തുവെച്ചു ജില്ലാ പോലീസ് മേധാവിയുടെ LP സ്ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) കണ്ടെത്തുകയും നെടുങ്കണ്ടം പോലീസിന് കൈമാറുകയുമായിരുന്നു.
1991 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 1.600 കിലോഗ്രാം കഞ്ചാവ് കൈവശം കണ്ടതിന് നെടുങ്കണ്ടം പോലീസ് കേസ്സ് എടുത്ത് ഇയാളെ കോടതിയില്‍ ഹാജരാക്കുകയും, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവിൽ പോകുകയുമായിരുന്നു.



