
അടിമാലി: സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റല്‍ സ്റ്റഡീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യോ ഇക്കണോമിക് എന്‍വോണ്‍മെന്റ് ഡവലപ്‌മെന്റ്‌റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സ്‌കൂള്‍ കിറ്റുകളുടെ വിതരണം നടത്തി.വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെയാണ് സൊസൈറ്റി സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

സൊസൈറ്റിയുടെ അടിമാലി ബ്ലോക്കിന് കീഴില്‍ 1000 ഓളം കുട്ടികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സൊസൈറ്റിയുടെ സെക്രട്ടറി സൂസന്‍ ജോസ് നിര്‍വഹിച്ചു. 91 വനിതകള്‍ക്ക് ഇരുചക്രവാഹനങ്ങളും ഫലവൃക്ഷ തൈകള്‍ക്ക് അപേക്ഷ നല്‍കിയ 100 പേര്‍ക്ക് തൈകളും സൊസൈറ്റി വിതരണം ചെയ്തിരുന്നു.സ്‌കൂള്‍ കിറ്റുകളുടെ വിതരണ ചടങ്ങില്‍ സീഡ് സൊസൈറ്റി പ്രസിഡന്റ് സുനി കുര്യന്‍, ട്രഷറാര്‍ ഷൈല ജോസ്, ബിന്ദു ബാബു, അനിത പ്രദീപ്, പ്രമോട്ടര്‍മാരായ ഷെജില, ജയന്‍ എന്നിവര്‍ പങ്കെടുത്തു.