KeralaLatest NewsLocal news
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ കുട്ടികള്‍ക്ക് മുസ്ലിം ലീഗ് അനുമോദനമൊരുക്കി

അടിമാലി: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ കുട്ടികള്‍ക്ക് മുസ്ലിം ലീഗ് അടിമാലി സെന്‍ട്രല്‍ കമ്മിറ്റി അനുമോദനമൊരുക്കി. മുസ്ലിം ലീഗ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ആനച്ചാല്‍ യോഗം ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി സൈനുദ്ദീന്‍ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. ലീഗ് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് അന്ത്രു അടിമാലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലംഗം ജെ ബി എം അന്‍സാര്‍, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ എ യൂനസ്, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, അനിഫ അറക്കല്‍, അനസ് കോയന്‍, ഷാനി മരോട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.