സപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം മികച്ച പ്രകടനവുമായി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍

അടിമാലി: ഇരുപത്തഞ്ചാമത് സംസ്ഥാന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മെന്റലി ചലഞ്ചഡ് വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും ജീവനക്കാരും. കലാ, കായിക രംഗങ്ങളില്‍ നടക്കുന്ന വിവിധ മത്സരങ്ങളില്‍ കഴിഞ്ഞ കുറെക്കാലങ്ങളായി അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്.ഇത്തവണ നടന്ന ഇരുപത്തഞ്ചാമത് സംസ്ഥാന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും അതിന് മാറ്റമുണ്ടായില്ല.ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മെന്റലി ചലഞ്ചഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. ഇതില്‍ ഇടുക്കിയുടെ കുതിപ്പിന് കരുത്ത് പകരുന്നതില്‍ കാര്‍മ്മല്‍ ജ്യോതി സ്‌കൂളിലെ കുട്ടികളുടെ പ്രകടനം നിര്‍ണ്ണായകമായി.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും ഏറ്റവും അധികം പോയിന്റ് നേടിയത് കാര്‍മ്മല്‍ ജ്യോതിയിലെ കുട്ടികളായിരുന്നു.സംഘഗാനം, ദേശ ഭക്തിഗാനം, മോഹിനിയാട്ടം, ഉപകരണ സംഗീതം, നാടോടി നൃത്തം തുടങ്ങി വിവിധ മത്സരയിനങ്ങളില്‍ കാര്‍മ്മല്‍ ജ്യോതിയിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു.പതിനാല് കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.9 ഇനങ്ങളില്‍ മത്സരിച്ചു.ഇടുക്കിയാകെ നേടിയ 74 പോയിന്റില്‍ 61 പോയിന്റ് നേടിയതും കാര്‍മ്മല്‍ ജ്യോതി സ്‌കൂളായിരുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബിജിയുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് അനുമോദനമൊരുക്കി.