HealthLatest NewsLocal news

രാജകുമാരി നോർത്ത് ലയൺസ് ക്ലബ്ബിൻ്റെയും രാജകുമാരി മിസ്റ്റി ഐ കെയറിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും.

രാജകുമാരി നോർത്ത് ലയൺസ് ക്ലബ് നടത്തിവരുന്ന ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരി നോർത്ത് ലയൺസ് ക്ലബിൻ്റെയും,
രാജകുമാരി മിസ്റ്റി ഐ കെയർ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ
വിദഗ്ധരായ നേത്ര ഡോക്‌ടർമാരെ പങ്കെടുപ്പിച്ചു കൊണ്ട് ഓഗസ്റ്റ് 9 ന് രാവിലെ 9 മുതൽ 1 വരെ രാജകുമാരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും.

ക്ലബ്ബ് പ്രസിഡൻ്റ് എൽദോസ് എബ്രാഹം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ഉടുമ്പൻചോല എം.എൽ.എ
അഡ്വ.സേനാപതി വേണു ഉദ്ഘാടനം നിർവ്വഹിക്കും. ക്യാമ്പിൽ പങ്കെടുത്ത് തിമിര ശസ്‌ത്രക്രിയ ആവശ്യമുള്ളവർക്ക് 50% ഡിസ്കൗണ്ട് റേറ്റിൽ തിമിര ശസ്ത്രക്രിയയും,കണ്ണട ആവശ്യമുള്ളവർക്ക് ഡിസ്കൗണ്ട് റേറ്റിൽ കണ്ണടയും ലഭിക്കും.ക്ലബ്ബ് സെക്രട്ടറി വി. ആർ സുനിൽ ,ട്രഷറർ പി.ജി രാജേഷ് എന്നിവർ നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് 9496415389, 9446732635 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!