
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടികള്‍ക്കുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം നടന്നു.അടിമാലി ഗ്രാമപഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അംഗന്‍വാടികള്‍ക്കുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തിയത്.വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്ത് ഇതിനായി തുക മാറ്റി വച്ചിരുന്നു.

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മികച്ച അംഗന്‍വാടി റ്റീച്ചര്ക്കുള്ള അംഗീകാരം ലഭിച്ച റംല റ്റീച്ചര്‍ക്ക് ചടങ്ങില്‍ അനുമോദനമൊരുക്കി.

ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഐസിഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.