
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ ശ്രവണവൈകല്യം ഉള്ള ആളുകള്‍ക്ക് ശ്രവണസഹായികള്‍ വിതരണം ചെയ്തു.അടിമാലി ഗ്രാമപഞ്ചായത്ത് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 9 ലക്ഷത്തോളം രൂപ വകയിരുത്തിയിരുന്നു.

ഇതില്‍ ഒരു ലക്ഷത്തി മൂപ്പത്തിയാറായിരം രൂപയോളം ചിലവഴിച്ചാണ് ശ്രവണസഹായികള്‍ വാങ്ങിയത്.പഞ്ചായത്തില്‍ ശ്രവണവൈകല്യം ഉള്ള ആളുകള്‍ക്കായി ഈ ശ്രവണ സഹായികള്‍ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഓര്‍ത്തോ ഉപകരണങ്ങളുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, ഐ സി ഡി എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.