അടിമാലി കുറത്തിക്കുടിയിൽ എക്സൈസ് റെയ്‌ഡ് : 2 ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പിടികൂടി

അടിമാലി: സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 2 ലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റുന്നതിന് പാകമായ 75 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി കേസെടുത്തു. ഇടുക്കി ജില്ലയിലെ വിദൂര വനമേഖലയായ കുറത്തിക്കുടി ഭാഗത്ത് ചാരായം വാറ്റ് നടക്കുന്നതായി അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അവിൻ സാജിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനമേഖലയിലെ പാറയിടുക്കിൽ നിന്ന് ഇവ കണ്ടെത്തിയത്..
ചുറ്റും വന്യമൃഗശല്യമുള്ള ഈ പാറയിടുക്കിൽ നിന്ന് അതിസാഹസികമായാണ് ഈ കേസ് കണ്ടെത്തിയത്.. പ്രതിയാരാണെന്ന് അന്വേഷണം നടത്തി വരികയാണ്.. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ബിനു മോൻl K P, സുരേഷ് കുമാർ K K, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ മീരാൻ K S ബിന്ദു മോൾ V R, സിവിൽ എക്സൈസ് ഓഫീസർ ഷിൻ്റോഷാജി, ശശി എന്നിവരും റെയ്ഡിൽ പങ്കെടുത്തു



